ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാക്കാന്‍ വീണ്ടും കൊളീജിയം ശുപാര്‍ശ

ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്തു.ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ജനുവരിയില്‍ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളുകയായിരുന്നു.
നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കെ എം ജോസഫ്.കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും പട്‌നയിലെ ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹിയില്‍ ചീഫ് ജസ്റ്റിസാക്കാനും കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് അനിരുദ്ധ ബോസിനെ ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസാക്കാനും ശുപാര്‍ശയുണ്ട്.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരേയുംം സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്
https://www.facebook.com/Malayalivartha

























