റാഫേല്‍ കരാര്‍ ; രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം

റാഫേല്‍ യുദ്ധവിമാന കരാര്‍ സംബന്ധിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം. ചില വിവരങ്ങള്‍ രഹസ്യമാക്കി വെക്കാനുള്ള ഉടമ്ബടി റാഫേല്‍ ഇടപാടിനും ബാധകമാണ്. 2008ലാണ് കരാര്‍ വ്യവസ്ഥകള്‍ ഒപ്പുവെച്ചതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യസുരക്ഷയില്‍ മോദി വിട്ടുവീഴ്ച ചെയ്തെന്നും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും അവിശ്വാസ പ്രമേയത്തിന്‍റെ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിക്ക് താല്‍പര്യം ചൈനയോടാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികള്‍ ചെലവഴിക്കുന്നു. ഇതിന് പിന്നില്‍ റാഫേല്‍ അഴിമതിപ്പണമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























