റാഫേല്‍ രഹസ്യ കരാറല്ല ; ലോക്സഭയില്‍ പറഞ്ഞതില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ പറഞ്ഞതില്‍ ഉറച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാറില്‍ ഫ്രാന്‍സുമായുള്ള രഹസ്യ ഉടമ്ബടി ഉണ്ടായിരുന്നില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചു.
ഫ്രാന്‍സിന് ആവശ്യമാണെങ്കില്‍ അവര്‍ അത് നിഷേധിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ ഉടമ്ബടി ഉണ്ടായിരുന്നില്ലായെന്ന് ഫ്രാന്‍സ് പ്രസിഡന്റാണ് തന്നോട് പറഞ്ഞത്. ആ സമയയത്ത് തന്നോടൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മയും ഡോ. മന്മോഹന് സിംഗും ഉണ്ടായിരുന്നതായും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























