വളരെ ബാലിശമായ പെരുമാറ്റമാണ് രാഹുല്‍ ഗാന്ധിയുടേത്; രാഹുല്‍ഗാന്ധിക്കും പ്രതിപക്ഷത്തിനും ആവശ്യം തന്നെ പ്രധാനമന്ത്രി കസേരയില്‍ നിന്നും പുറത്തിറക്കുക എന്നതാണ്; മറുപടി പ്രസംഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബാലിശമായ പെരുമാറ്റമാണ് രാഹുല്‍ ഗാന്ധിയുടേതെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ മറുപടി പ്രസംഗത്തിലാണ് മോദിയുടെ പ്രതികരണം.
രാഹുല്‍ഗാന്ധിക്കും പ്രതിപക്ഷത്തിനും ആവശ്യം തന്നെ പ്രധാനമന്ത്രി കസേരയില്‍ നിന്നും പുറത്തിറക്കുക എന്ന ആവശ്യമാണെന്നും. തന്നെ പ്രധാനമന്ത്രി കസേരയില്‍ എത്തിച്ചത് ഇന്ത്യയിലെ ജനങ്ങളാണ്. രാഹുല്‍ ഗാന്ധി വിചാരിച്ചാല്‍ തന്നെ ഈ കസേരയില്‍ നിന്നും പുറത്തിറക്കാനാകില്ലെന്നും. രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാന്‍ തിടുക്കമായെന്നും. കോണ്‍ഗ്രസില്‍ പലരും പ്രധാനമന്ത്രി കുപ്പായം തയിച്ച് ഇരിക്കുന്നവരുണ്ടെന്നും മോദി പരിഹാസത്തോടെ പറഞ്ഞു. അറിയാത്ത കാര്യങ്ങളെ കുറിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്നും മോദി പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























