പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിനുവേണ്ടി രാജ്യത്തെ 2.4 ലക്ഷം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ 100 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് വിലയിരുത്തല്‍

പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിനുവേണ്ടി രാജ്യത്തെ 2.4 ലക്ഷം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ 100 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് വിലയിരുത്തല്‍. എ.ടി.എം കമ്പനികളുടെ സംഘടനയെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തു.
നിലവിലുള്ള നൂറുരൂപ നോട്ടിനെക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ സരസ്വതി നദീതിരത്തുള്ള യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ 'റാണി കി വവ്' എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം ഈലേഖനം ചെയ്തതാവും നോട്ടുകള്‍. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം നിലവിലുള്ള 100 രൂപ നോട്ടുകള്‍ പിന്‍വലിക്കാതെതന്നെ പുതിയ നോട്ടുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എ.ടി.എം പുനഃക്രമീകരണത്തില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും വിലയിരുത്തപ്പെടുന്നു. ലാവന്‍ഡര്‍ നിറത്തിലുള്ള പുതിയ നൂറുരൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ (ആര്‍.ബി.ഐ) പ്രഖ്യാപിച്ചത്. അതോടൊപ്പം തന്നെ നിലവിലുള്ള 100 രൂപ നോട്ടുകള്‍ തുടരുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ പുറത്തിറക്കിയ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയും വിധം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും മുമ്പാണ് പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha

























