അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതയില്‍ പൊട്ടാത്ത ഷെല്‍... ഇന്തോ ടിബറ്റന്‍ പോലീസിന്റെ ദൈനംദിന സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഷെല്‍ കണ്ടെത്തിയത്

അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന വഴിയില്‍ പൊട്ടാത്ത ഷെല്‍ കണ്ടെത്തി. ഇന്നലെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസാണ് ഗഗാങ്കീറിന് സമീപം ഹങ്പാര്‍ക്കിന് 200 മീറ്റര്‍ അകലെ ഷെല്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷെല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയശേഷം നിര്‍വീര്യമാക്കി.
ഇന്തോ ടിബറ്റന്‍ പോലീസിന്റെ ദൈനംദിന സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഷെല്‍ കണ്ടെത്തിയത്. കരസേനയുടെ സഹായത്തോടെയാണ് അത് നിര്‍വീര്യമാക്കിയത്.
അതേ സമയം അമര്‍നാഥ് യാത്ര തടസമില്ലാതെ തുടരുകയാണ്. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അമര്‍നാഥ് യാത്രക്ക് ഇത്തവണ സുരക്ഷ ശക്തമാക്കിയിരുന്നു. തീര്‍ഥാടകരെ ലക്ഷ്യംവച്ച് കഴിഞ്ഞ വര്‍ഷം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























