രാഹുല്‍ ഗാന്ധി ബിരുദം നേടിയത് യഥാര്‍ത്ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്ന് തന്നെ ; ബിജെപിയെ വിമര്‍ശിച്ച് ലോക്‌സഭയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന

ബിജെപിയെ വിമര്‍ശിച്ച് ലോക്‌സഭയില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന രംഗത്ത്. രാഹുല്‍ ഗാന്ധി യഥാര്‍ത്ഥ രാഷ്ട്രീയ സ്‌കൂളില്‍ നിന്നും തന്നെയാണ് ബിരുദം നേടിയതെന്ന് ഇപ്പോള്‍ തെളിഞ്ഞതായി ശിവസേന നേതാവ് സഞ്ചയ് റവത്ത്. സഭയിൽ രാഹുല്‍ ഉണ്ടാക്കിയ നാടകീയമായ സംഭവങ്ങളെ സ്പീക്കറും ബിജെപി നേതാക്കളും വിമര്‍ശിച്ച് മണിക്കൂറുകള്‍ക്കകമാണ് പിന്തുണയുമായി ശിവസേന രംഗത്ത് എത്തിയത്.
പപ്പു എന്ന് വിമര്‍ശകര്‍ പരിഹസിക്കുന്ന 48കാരനായ രാഹുല്‍ ഗാന്ധി തന്റെ സല്‍പ്പേര് തിരിച്ചുപിടിക്കുമെന്ന് ശിവസേന പറഞ്ഞിരുന്നു. പ്രസംഗത്തിന്റെ അവസാനത്തോടെ രാഹുല്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത നടപടി നരേന്ദ്ര മോദിയെ ഞെട്ടിച്ചുവെന്നും റാവത്ത് പറഞ്ഞു. ജനങ്ങള്‍ ഇതെല്ലാം നാടകമാണെന്ന് പറയും എന്നാല്‍ രാഷ്ട്രീയത്തില്‍ ഇത്തരം നാടകങ്ങളുണ്ടെന്നും ശിവസേന പറഞ്ഞു.
https://www.facebook.com/Malayalivartha

























