മുപ്പതുകാരിയെ അബോധാവസ്ഥയിലാകും വരെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത് സുഹൃത്തുക്കള്‍

ഉത്തര്‍പ്രദേശിലെ ഷമില്‍ ജില്ലയിലെ ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് മുപ്പതുകാരിയെ പീഡിപ്പിച്ച് അബോധാവസ്ഥയിലാക്കി വിജനസ്ഥലത്ത് തള്ളി.
യുവതിയെ പീഡിപ്പിച്ച യുവാവിന്റെ സുഹൃത്തുക്കള്‍ ഈ ക്രൂരതയെല്ലാം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഗോരഖ്പൂരില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
യുവാവ് പീഡിപ്പിക്കുമ്പോള്‍ ഇയാളുടെ രണ്ടു സുഹൃത്തുക്കളാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതെന്ന് ആദര്‍ശ് മണ്ഡി പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ രാജ്കുമാര്‍ ശര്‍മ്മ പറഞ്ഞു.
ബലമായി പിടിച്ചൂകൊണ്ടുപോയി വനപ്രദേശത്തുവെച്ച് പീഡനത്തിന് ഇര ആക്കുക ആയിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവാവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ശാരിരികമായി ഉപദ്രവിച്ചുവെന്നും അതിനുശേഷം പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികള്‍ ഒളിവിലാണ്. അബോധാവസ്ഥയില്‍ കിടന്ന യുവതിയെ പോലീസ് സംഘമാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha
























