സാനിറ്റിറി നാപ്കിന്‍ ജി.എസ്.ടി നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും

ഇരുപതിയെട്ടാമത് ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് നടക്കുന്നത്. ഇന്ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം നാല്‍പ്പതോളം ഉല്‍പ്പന്നങ്ങളും നികുതി കുറയ്ക്കുന്ന കാര്യത്തിലും തിരുമാനമെടുക്കും. സാനിറ്റിറി നാപ്കിന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തില്‍ ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം ഇന്നറിയാം.
ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയുഷ് ഗോയലിന്റെ അധ്യക്ഷതയിലാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നടക്കുന്നത്.കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സാനിറ്റിറി നാപ്കിന്‍, കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റി കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ 12 ശതമാനം നികുതിയാണ് ഇവയ്ക്ക് ചുമത്തുന്നത്.
https://www.facebook.com/Malayalivartha
























