സഹോദരിയോട് അശ്ലീലം പറഞ്ഞതിന് സഹോദരന്റെ ശിക്ഷ ഇങ്ങനെ

സഹോദരിയോട് അശ്ലീല ചുവയോടെ സംസാരിച്ചതിന് സൗത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് ഇറിക്ഷ ഡ്രൈവറെ കുത്തിക്കൊന്നു. മദ്യലഹരിയില്‍ ആയിരുന്ന റിക്ഷാ ഡ്രൈവര്‍ ജഗ്ദീഷ് (35) സഹോദരിയോട് അശ്ലീലം പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. സംഭവത്തില്‍ ആമിര്‍ (24), സാക്കിര്‍ (19) എന്നിവരെ പോലീസ് പിടികൂടി.
കുത്തേറ്റ ജഗദീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു എങ്കിലും കുത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha
























