അവിശ്വാസ പ്രമേയത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനാല്‍ പ്രധാനമന്ത്രി വൈദ്യ പരിശോധന നടത്തണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി സുനന്ദയുടെ കൈയ്യില്‍ കണ്ടതുപോലുള്ള അതിസൂക്ഷ്മ സുഷിരങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം

അവിശ്വാസ പ്രമേയത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈദ്യപരിശോധന നടത്തണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അസാന്‍മാര്‍ഗികവും നിരാശാജനകവുമായ പെരുമാറ്റമാണ് രാഹുല്‍ ഗാന്ധിയുടേതെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിപിടിക്കാന്‍ പ്രധാനമന്ത്രി അനുവദിക്കരുതായിരുന്നു. റഷ്യക്കാരും ഉത്തരകൊറിയക്കാരുമൊക്കെ ഒരുതരം വിഷം ചേര്‍ത്ത സൂചി ഉപയോഗിക്കുന്നുണ്ട്. മോദി എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി സുനന്ദയുടെ കൈയ്യില്‍ കണ്ടതുപോലുള്ള അതിസൂക്ഷ്മ സുഷിരങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുകയും വേണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























