ചെന്നൈയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരു മരണം; 17 തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ചെന്നൈ തരമണിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ചു. 17 തൊഴിലാളികളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ഇരുപതോളം പേരെ രക്ഷപെടുത്തി. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
കെട്ടിടം തകർന്ന് വീഴുമ്പോൾ നാൽപതിലധികം തൊഴിലാളികൾ അകത്തുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തകരുന്ന ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. കൂടുതൽ പേർ കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha
























