ആള്‍ക്കൂട്ട ആക്രമണം: പ്രത്യേക നിയമം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ പ്രത്യേക നിയമം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇതിനായി ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാലംഗ ഉന്നതതല സമിതിക്ക് രൂപം നല്‍കി. സമിതി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിക്ക് സമര്‍പ്പിക്കണം. ശിപാര്‍ശകള്‍ അടക്കം മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറും.
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്‍റെ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ആള്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ അക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടതാണ് രാജ്യത്ത് നടന്ന അവസാനത്തെ സംഭവം.
https://www.facebook.com/Malayalivartha

























