നന്ദിയുള്ള മൃഗം...ഗുജറാത്തില്‍ മുപ്പത്തിരണ്ടുകാരനെ സിംഹക്കൂട്ടം വളഞ്ഞു: യുവാവിനെ അതിസാഹസികമായി രക്ഷിച്ചത് നായ!

നായ തുണച്ചു ജീവിതം തിരികെ കിട്ടി. ഗുജറാത്തില്‍ മുപ്പത്തിരണ്ടുകാരന്‍ സിംഹക്കുട്ടത്തിന്റെ അക്രമണത്തില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടു. ആട്ടിടയനായ ഭവേഷ് ഭര്‍വാഡിനേയാണ് നായ അതിസാഹസികമായി സിംഹക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഗുജറാത്തിലെ അംറേലിയിലാണ് ഞെട്ടിച്ച സംഭവം ഉണ്ടായത്.
തന്റെ ആട്ടിന്‍കൂട്ടത്തെ ആക്രമിക്കാന്‍ മൂന്നു സിംഹങ്ങള്‍ പാഞ്ഞടുത്തതോടെ അവയെ രക്ഷിക്കാനാണ് ഭവേഷ് ഓടിയെത്തിയത്. അതോടെ സിംഹക്കൂട്ടം ഭവേഷിന്റെ നേര്‍ക്കു തിരിഞ്ഞു. സിംഹക്കൂട്ടം ഭവേഷിനെ വളയുന്നത് കണ്ട നായ അസ്വാഭാവികതയോടെ ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. നായയുടെ ഉച്ചത്തിലുള്ള കുര കേട്ട പ്രദേശവാസികള്‍ ഓടിക്കൂടുകയായിരുന്നു. ചെറിയ പരിക്കുകളോടെ ഭവേഷ് രക്ഷപ്പെട്ടു. ആട്ടിന്‍കൂട്ടവും നായയും പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
ഗിര്‍ വനത്തിനടുത്ത പ്രദേശമായ അംറേലിയില്‍ ഇത്തരത്തില്‍ സിംഹക്കൂട്ടത്തിന്റെ ആക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലായില്‍ ഗര്‍ഭിണിയായ യുവതിയേയും കൊണ്ട് ആശുപത്രിയില്‍ പോയ ആംബുലന്‍സിനെ 12 ഓളം വരുന്ന സിംഹക്കൂട്ടം തടഞ്ഞത് വന്‍ വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha

























