ഗൗരി ലങ്കേഷ് വധം: രണ്ടു പേര്‍കൂടി അറസ്റ്റില്‍

അറസ്റ്റ് തുടരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഹൂബ്‌ളിയില്‍നിന്ന് ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കര്‍ണാടകയിലെ ദക്ഷിന്‍ കന്നഡ ജില്ലയില്‍ വെച്ചാണ് മോഹനെ കര്‍ണാടക പൊലീസിലെ പ്രതേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി പരശുറാം വാഗ്മോറിനെ സിന്ദഗിയില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവന്നതും ഇയാള്‍ക്ക് കൊലപാതകത്തിനുള്ള തോക്ക് കൈമാറിയതും മോഹന്‍ ആണെന്നാണ് പൊലീസ് പറയുന്നത്. ഗണേഷിനെയും അമിതിനെയും അഡീഷണല്‍ ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഓഗസ്റ്റ് ആറുവരെ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. ഗൗരി ലങ്കേഷിന്റെ മരണത്തിലെ മുഖ്യപ്രതിയായ മോഹന്‍ നായിക്ക് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലയാളിക്ക് തോക്ക് കൈമാറിയത് മോഹന്‍ ആണെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.
https://www.facebook.com/Malayalivartha

























