തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ മോദിക്കറിയില്ല എന്നാല്‍ 2019 ലും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്ന് ജിഗ്നേഷ് മേവാനി; പ്രതിപക്ഷത്തിന്റെ കരുത്തില്ലായ്മയാണ് അതിന് കാരണം; മേവാനിയുടെ ട്വീറ്റ് ചര്‍ച്ചയാകുന്നു

2019 ലും നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ വരുമെന്ന് എം എല്‍ എ ജിഗ്‌നേഷ് മേവാനി. ഗുജറാത്തിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമാണ് ജിഗ്‌നേഷ് മേവാനി. ട്വിറ്ററിലൂടെയാണ് മേവാനിയുടെ അഭിപ്രായം. അതിനദ്ദേഹം ചൂണ്ടിക്കാണിക്കുന്ന കാരണം പ്രതിപക്ഷത്തിന്റെ കരുത്തില്ലായ്മയാണ്. മോദി വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിവസരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നത് സത്യമാണെന്നും മേവാനി വ്യക്തമാക്കുന്നു.
തൊഴിലില്ലായ്മ ഇല്ലാതാക്കാനും മോദിക്കറിയില്ല. എന്നാല്‍ പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ എന്തു ചെയ്യണമെന്ന് അറിയില്ല. അവര്‍ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. ഇനി എന്ത് ചെയ്യുന്നുവെന്നതും വലിയൊരു ചോദ്യമാണെന്നും. തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷത്തിനും അറിയില്ലെന്നും മേവാനി അഭിപ്രായപ്പെട്ടു.
ബിജെപിയെയും നരേന്ദ്ര മോദിയെയും നേരിടാന്‍ ഇപ്പോഴും കൃത്യമായ പദ്ധതികളോ അജണ്ടകളോ തയ്യാറാക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നും മേവാനി ട്വീറ്റില്‍ ആരോപിക്കുന്നു. മേവാനിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ വലിയൊരു സഖ്യത്തിന് സജ്ജമാവുന്ന സാഹചര്യത്തില്‍ മേവാനിയുടെ വിശ്വാസക്കുറവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ ആശങ്ക.
https://www.facebook.com/Malayalivartha

























