യുവാക്കളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ ആള്‍ദൈവത്തെ അറസ്റ്റ് ചെയ്ത് പോലിസ്

യുവാക്കളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയമാക്കിയ ആള്‍ദൈവത്തെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ പര്‍ബാന കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആസിഫ് നൂരി(38)നെയാണ് അറസ്റ്റു ചെയ്തത്. ആള്‍ദൈവം ചമഞ്ഞു വശീകരിച്ചാണ് ആസിഫ് യുവാക്കളെ പീഡനത്തിന് ഇരയാക്കിയിരുത്. ആസിഫ് യുവാക്കളെ ലൈംഗിക പീഡനത്തിനു നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെ തുടര്‍ന്നു ലഭിച്ച പരാതിയിലാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ആരാധനാലയത്തെ അപകീര്‍ത്തിപരമായി ഉപയോഗിച്ചതിനു 295-ാം വകുപ്പു പ്രകാരം ആസിഫ് നൂരിക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കുന്ന 377-ാം വകുപ്പ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ ഇതു പ്രതിക്കെതിരെ ചുമത്തില്ലെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























