ബലാത്സംഗകേസ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള നിയമ ഭേദഗതി ബില്‍ ലോക്യഭയില്‍ അവതരിപ്പിച്ചു

2 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതടക്കം കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ജമ്മുകശ്മീരിലെ കഠ്‌വയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവം വലിയ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു അന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
കൊച്ചുകുട്ടികളോട് കൊടുംക്രൂരത കാണിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനാണ് നിയമനിര്‍മാണത്തിലൂടെ ശ്രമിക്കുന്നതെന്ന് ബില്‍ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
ബലാത്സംഗക്കേസുകളില്‍ കഠിന തടവ് ഏഴു വര്‍ഷത്തില്‍നിന്ന് ജീവപര്യന്തം വരെയാക്കാനും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്. 16 വയസ്സില്‍ താഴെയുള്ളവരെ ബലാത്സംഗം ചെയ്യുന്ന സംഭവങ്ങളില്‍ പ്രതിക്ക് 10 വര്‍ഷത്തെ തടവുശിക്ഷ എന്നത് 20 വര്‍ഷമോ ജീവപര്യന്തമോ ആയി വര്‍ധിക്കും.
https://www.facebook.com/Malayalivartha

























