ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. ഹൂബഌയില്‍നിന്ന് ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
ഗൗരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും തോക്കിന്റെ കാഞ്ചിവലിച്ചത് ആരെന്നുമാണ് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് സ്വന്തം വീടിനു മുന്നില്‍വച്ച് ഗൗരിക്ക് വെടിയേറ്റത്.
https://www.facebook.com/Malayalivartha

























