ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ എന്തുചെയ്യണം?? കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു

സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതിയെ രൂപീകരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. നിയമകാര്യ, നീതിനിര്‍വഹണ, സാമൂഹ്യ നീതിയും ശാക്തീകരണവും തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാരും സമിതിയിലുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതിയേയും രൂപീകരിച്ചു. സമിതി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാരുടെ സമിതി പരിശോധിക്കും. ആഭ്യന്തര മന്ത്രിക്ക് പുറമെ വിദേശകാര്യ മന്ത്രി, നിയമമന്ത്രി, റോഡ് ഗതാഗത മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി, സാമൂഹ്യനീതി വകുപ്പ് മന്ത്രി എന്നീ മന്ത്രിമാരാണ് മന്ത്രിതല സമിതിയില്‍ ഉള്‍പ്പെടുന്നത്. വകുപ്പ് സെക്രട്ടറിമാരുടെ സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പഠിച്ച് മന്ത്രിമാരുടെ സമിതി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. രാജസ്ഥാനിലെ ആല്‍വാറില്‍ വെള്ളിയാഴ്ച ഒരു മുസ്ലീം യുവാവിനെ അക്രമികള്‍ തല്ലിക്കൊന്നിരുന്നു. പശുവിനെ കടത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഭൂരിപക്ഷവും പശുവിന്റെ പേരിലാണ് നടക്കുന്നത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ആഴ്ച സുപ്രീം കോടതി ആവശ്യപ്പെട്ടതും കേന്ദ്ര സര്‍ക്കാരിന്റെ സത്വര നടപടിക്ക് കാരണമായി.
https://www.facebook.com/Malayalivartha

























