എല്ലാ മേഖലയിലും അവര്‍ ചൂഷണം ചെയ്യപ്പെടുന്നു...ഇന്ത്യയിലെ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് ശ്രുതി ഹാസന്‍

സ്ത്രീകളെയെല്ലാം സംരക്ഷിക്കണം. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ല ഇന്ത്യയെന്ന് കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. സിനിമാ മേഖലയിലാണോ ഈ അരക്ഷിതാവസ്ഥ കൂടുതല്‍ എന്ന് ചോദിച്ചാല്‍ ഞാന്‍ അത് പറയില്ലെന്നും ശ്രുതി വ്യക്തമാക്കി.
'സിനിമാമേഖലയിലാണ് ഞാന്‍ വളര്‍ന്നുവന്നത്. ആവശ്യത്തിന് സ്‌നേഹവും ലാളനയും തന്നാണ് എന്നെ സിനിമാലോകം പരിപാലിച്ചത്. അത് ഒരു പക്ഷേ കമല്‍ ഹസന്റെ മകള്‍ എന്ന നിലയില്‍ മാത്രമല്ല. ഞാന്‍ ഒരുപാട് നല്ല വ്യക്തികളെ ഇവിടെ കണ്ടിട്ടുണ്ട്. എല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്. കുറേ നല്ല മനുഷ്യരും കുറേ മോശപ്പെട്ടവരും കാണും'. ശ്രുതി പറഞ്ഞു.
സബാഷ് നായിഡുവാണ് ശ്രുതിയുടെ അടുത്ത ചിത്രം, അച്ഛന്‍ കമല്‍ ഹാസനോടൊപ്പമാണ് അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഇതിലുണ്ട്. അച്ഛനോടൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ശ്രുതി. തന്റെ അച്ഛന്‍ നല്ലൊരു അഭിനേതാവാണെന്നും രാഷ്ട്രീയത്തില്‍ കമല്‍ഹാസന്‍ ശോഭിക്കുമെന്നും ശ്രുതി പറഞ്ഞു.
https://www.facebook.com/Malayalivartha

























