എന്റമ്മോ ഇതൊരു ഒന്നൊന്നര കടത്തായി പോയി... 34.5 ലക്ഷം മൂല്യമുള്ള സ്വർണം പേസ്റ്റിനുള്ളിലാക്കി സ്വര്‍ണക്കടത്ത്

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ(ഡിആര്‍ഐ) വിഭാഗം പിടികൂടിയ ഗോള്‍ഡ് പേസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പേസ്റ്റിനുള്ളിലാക്കിയായിരുന്നു സ്വര്‍ണക്കടത്ത്. ലഗേജിലായിരുന്നു ഈ പേസ്റ്റ് കാണപ്പെട്ടത്. ഒരു പാത്രത്തില്‍ പേസ്റ്റ് രൂപത്തില്‍ ഭദ്രമായി സൂക്ഷിക്കുകയായിരുന്നു.
34.5 ലക്ഷം മൂല്യമുള്ള സ്വര്‍ണമാണ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചത്. ശ്രീലങ്കയിലെ കൊളംബോയില്‍ നിന്നായിരുന്നു സാധനം കൊണ്ടുവന്നത്. 1850 ഗ്രാം ആണ് പേസ്റ്റിനുണ്ടായിരുന്നത്. ഇതില്‍ 1,120 ഗ്രാം സ്വര്‍ണ അംശമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























