ട്രെയിനില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത നാലുപേര്‍ക്ക് ദാരുണാന്ത്യം

ട്രെയിനില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത നാലുപേര്‍ വീണ് മരിച്ചു. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. തീവണ്ടിയുടെ ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ തൂണില്‍ ഇടിച്ചതാണ് അപകടകാരണം.
https://www.facebook.com/Malayalivartha

























