അന്ധേരിയില്‍ അതിവേഗത്തില്‍ ഓടിച്ച ആഡംബരകാര്‍ നിയന്ത്രണം വിട്ട് പത്തുവാഹനങ്ങളുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

അന്ധേരിയില്‍ അതിവേഗത്തില്‍ ഓടിച്ച ആഡംബരകാര്‍ നിയന്ത്രണംവിട്ട് പത്തുവാഹനങ്ങളുമായി കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. വെര്‍സേണയില്‍ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ കാര്‍ ഓടികൊണ്ടിരിക്കുന്ന മറ്റ് കാറുകളുമായി കൂട്ടിയിടിച്ച് ഫൂട്ട്പാത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.
അമിതവേഗത്തില്‍ ജാഗ്വാര്‍ കാറോടിച്ച ഹിതേഷ് ഗോല്‍ച്ചയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ മദ്യലഹരിയാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























