പുതിയ കരുനീക്കങ്ങളുമായി ബിജെപി ; കേരള സംസ്ഥാനം പിടിക്കാൻ ആദിവാസി ദളിത് മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ നീക്കം ; വോട്ട് ബാങ്കിങ്ങിൽ സ്വാധീനം ഉറപ്പിക്കാൻ എൻഡിഎയുടെ നീക്കം

കേരള സംസ്ഥാനം പിടിക്കുക എന്ന മാസ്റ്റർ പ്ലാനുമായി എത്തുന്ന ബിജെപി പുതിയ കരുനീക്കങ്ങളാണ് ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ആദിവാസി ദളിത് മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള കരുക്കളാണ് ബിജെപി പുതിയതായി നീക്കികൊണ്ടിരിക്കുന്നത്. ഇത് ബിജെപിക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നത് ഏറെ നിർണായകം.
സംസ്ഥാനത്തെ ആദിവാസി ദളിത് വോട്ട് ബാങ്കിങ്ങിൽ സ്വാധീനം ഉറപ്പിക്കുകയാണ് എൻഡിഎയുടെ നീക്കം. പട്ടികജാതി പട്ടികവർഗ സംഘടനകളുടെ കർമ്മ സമിതി രൂപീകരിച്ച ബിജെപി നേതൃത്വം ആദിവാസി നേതാവ് സികെ ജാനുവിനെ മുൻനിർത്തി പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. ബിജെപി അധ്യക്ഷനെ ഇനിയും പ്രഖ്യാപിക്കാത്തത്നിശ്ചയിച്ചപോലെ പരിപാടികൾ നടത്താൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുമ്മനം രാജശേഖരൻ അധ്യക്ഷനായിരുന്നപ്പോളാണ് ദേശീയ നേതൃത്വത്തിന്റെ താൽപര്യപ്രകാരം പട്ടിക ജാതി മോർച്ച മുൻകൈ എടുത്ത് കർമ്മ സമിതി രൂപീകരിച്ചത്. വിവിധ പട്ടിക ജാതി ദളിത് സംഘടനകൾ കർമ്മ സമിതിയിൽ അംഗങ്ങൾ ആകുകയും ചെയ്തു. സികെ ജാനുവിന്റെ ജെ.ആർ.എസും ദേശീയതലത്തിൽ അറിയപ്പെടുന്ന ദളിത് നേതാവ് രാംവിലാസിന്റെ നേതൃത്വത്വം നൽകുന്ന ലോക് ജനശക്തി പാർട്ടിയും ബിജെപിയുടെ ഈ നീക്കത്തിലൊനൊപ്പമുണ്ട്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha

























