മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു

മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. ഔറംഗബാദില്‍ തിങ്കളാഴ്ച മറാത്ത സമരത്തിനിടെ ഒരാള്‍ ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മറാത്ത വിഭാഗക്കാര്‍ സമരം നടത്തുന്നത്. മറാത്ത വിഭാഗത്തെ വഞ്ചിച്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മാപ്പുപറയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























