പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്ന് പ്രധാനമന്ത്രി... റുവാണ്ടയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്്ത് മോഡി

ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ജോലി നോക്കുന്ന പ്രവാസി സമൂഹമാണ് ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാരെന്ന് (പ്രതിനിധികള്‍) പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ എത്തിയതിന് ശേഷം രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ ആയിരുന്നു മോഡിയുടെ പ്രതികരണം. റുവാണ്ടയിലെ ഇന്ത്യന്‍ സമൂഹവുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. പ്രസിഡന്റ് പോള്‍കാഗ്‌മെ പറഞ്ഞത് റുവാണ്ടയുടെ പുരോഗതിയില്‍ ഇവിടുത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്നാണ്. വളരെ സന്തോഷം പകരുന്ന കാര്യമാണിത്. ലോകത്തിന്റെ ആകമാനം വളര്‍ച്ചയ്ക്ക് തന്നെ ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ രാഷ്ട്ര ദൂതന്മാര്‍ എന്നാണ് അവരെ വിളിക്കേണ്ടത് പ്രധനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മോഡി റുവാണ്ടയിലെത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയാണ് റുവാണ്ടയുടേത്.
https://www.facebook.com/Malayalivartha

























