വിദേശങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹം ഇന്ത്യയുടെ രാഷ് ട്രദൂതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി റുവാണ്ടയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമൊരുക്കി രാജ്യം

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി റുവാണ്ടയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമൊരുക്കി രാജ്യം. മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനും സഹകരണത്തിനും ഇടയിലുള്ള നാഴികക്കല്ലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനമെന്ന് പ്രസിഡന്റ് കഗാമെ പറഞ്ഞു.
സന്ദർശനത്തിനിടയിൽ വിദേശങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹം ഇന്ത്യയുടെ രാഷ് ട്രദൂതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റുവാണ്ടയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റുവാണ്ടയുടെ പുരോഗതിയിൽ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ കുറിച്ച് പ്രസിഡന്റ് പോൾകഗാമെ തന്നോട് പറയുകയുണ്ടായി. സാമൂഹ്യ സേവനരംഗത്തും ഇന്ത്യക്കാർ സജീവമാണെന്ന് അറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.
ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചു ദിവസം നീളുന്ന ആഫ്രിക്കന്‍ പര്യടനത്തിന് തുടക്കമായത്. റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ 25നു നടക്കുന്ന ബ്രിക്സ് ഉച്ചകോടിയാണ് സന്ദര്‍ശനത്തിലെ മുഖ്യ അജന്‍ഡ. അടുത്ത ദിവസം പ്രധാനമന്ത്രി ഉഗാണ്ടയിലേക്കു പോകും. അവിടെ പ്രസിഡന്റ് യോവെയ് മുസെവേനിയുമായി കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha

























