തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിക്കാനായില്ല ; ആശുപത്രിയിൽ ഡോക്ടർമാരുമില്ല ; കോൺഗ്രസ്സ് എംഎൽഎ രോഗികൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിക്കാനാകാത്ത കോൺഗ്രസ്സ് എംഎൽഎ രോഗികൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു. അസമിൽ നിന്നുള്ള കോൺഗ്രസ്സ് എംഎൽഎ രൂപ ജ്യോതികർണിയാണ് സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രിയിൽ വച്ച് മുട്ടുകുത്തി മാപ്പ് പറഞ്ഞത്. അസമിലെ മറിയാനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ഇദ്ദേഹം.
ആശുപത്രിയിലെത്തിയ രോഗികൾക്ക് മതിയായ ചികിത്സ സംവിധാനങ്ങൾ നൽകാൻ കഴിയാത്തതിൽ ഖേദിക്കുന്നു എന്നും മാപ്പു തരണമെന്നും കൂപ്പുകൈകളോടെ അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ നിന്ന് വരുന്ന രോഗികൾക്ക് മതിയായ ചികിത്സ സംവിധാനങ്ങൾ നൽകാൻ കഴിയുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഏഴു ഡോക്ടർമാരെ നിയമിച്ചുവെങ്കിലും എംഎൽഎയുടെ സന്ദർശന സമയത്ത് ഒരു ഡോക്ടറെപ്പോലും ആശുപത്രിയിൽ കണ്ടിരുന്നില്ല. ഇതേത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ ക്ഷമാപണം.
https://www.facebook.com/Malayalivartha

























