റെയില്‍വേ കോച്ചുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയായി; പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ളിലെ ഫാനുകള്‍, ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് സ്ലോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി

ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി രാജ്യത്തെ റെയില്‍വേ കോച്ചുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയായി. പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ളിലെ ഫാനുകള്‍, ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് സ്ലോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്. ഇന്ത്യന്‍ റെയില്‍വേ ഫോര്‍ ഓള്‍ട്ടര്‍നേറ്റ് ഫ്യുയല്‍സിന്റെ (ഐആര്‍ഒഎഎഫ്) നേതൃത്വത്തിലുള്ള പാനലുകളുടെ നിര്‍മാണം.
കഴിഞ്ഞ വര്‍ഷം ഡെമു ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു. ട്രെയിനുകള്‍ വേഗത കുറച്ചോടുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജിങ് ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ് ഈ നടപടിയെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ആദ്യ പടിയായി സീതാപുര്‍-ഡല്‍ഹി റിവാരി പാസഞ്ചര്‍ ട്രെയിനില്‍ പാനലുകള്‍ സ്ഥാപിച്ചതായും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിനാണ് സോളര്‍ പാനലുകളുടെ നിര്‍മാണ ചുമതല. ഓരോ കോച്ചിലെയും പാനല്‍ പ്രതിദിനം 15-20 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കും. ഒരു ട്രെയിനിലെ സോളര്‍ പാനലുകളുടെ പരമാവധി ഭാരം 120 കിലോയായിരിക്കും.
https://www.facebook.com/Malayalivartha