വാനരന്‍മാരാണ് പ്രശ്‌നം ...ഔദ്യോഗിക വസതിയില്‍ വാനരമാരുടെ വിളയാട്ടം, സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഉപരാഷ്ട്രപതി

വാനരന്‍മാര്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. ഔദ്യോഗിക വസതിയില്‍ വാനരമാരുടെ വിളയാട്ടം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യസഭയില്‍ ലോക്ദള്‍ എംപി രാംകുമാര്‍ കശ്യപ് കുരങ്ങന്മാരുടെ ആക്രമണത്തെക്കുറിച്ച് സഭയില്‍ പ്രശ്‌നമുന്നയിച്ച വേളയിലായിരുന്നു സഭാധ്യക്ഷനായ വെങ്കയ്യ നായിഡു വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത്. തന്റെ ഔദ്യോഗിക വസതിയിലും കുരങ്ങന്മാരുടെ വ്യാപക ശല്യമുണ്ട്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഏതെങ്കിലും ചെയ്യണമെന്ന് ഉപരാഷ്ട്രപതി അഭ്യര്‍ത്ഥിച്ചു.
വിഷയത്തില്‍ ഉപരാഷ്ട്രപതി ഇടപെട്ട് സര്‍ക്കാരിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുരുങ്ങന്മാരുടെ ശല്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കാമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. തന്റെ ഔദ്യോഗിക വസതിയിലെത്തുന്ന ഉണങ്ങാനിട്ടിരിക്കുന്ന തുണികള്‍ എടുത്തുകൊണ്ടു പോകുന്നുണ്ട്. വസതിക്ക് സമീപത്തുള്ള ചെടികള്‍ പിഴുതു കളയുകയും, ജീവനക്കാരെ ആക്രമിക്കുകയും ചെയ്തായി ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യസഭയുടെ ശൂന്യവേളയിലായിരുന്നു കുരുങ്ങന്മാരുടെ ശല്യത്തെക്കുറിച്ച് രാംകുമാര്‍ കശ്യപ് വിഷയം ഉന്നിയിച്ചത്. ഒരു എംപി പാര്‍ലമെന്റി യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ കുരുങ്ങന്മാര്‍ ആക്രമിച്ചിരുന്നു. ഇതിന് സര്‍ക്കാര്‍ പരിഹാരം കാണാനായി എന്തെങ്കിലും ചെയണമെന്നാണ് രാംകുമാര്‍ കശ്യാപ് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha