നരേന്ദ്രമോദിയെ ലോക്‌സഭയില്‍ വച്ച് രാഹുല്‍ഗാന്ധി കെട്ടിപ്പിടിച്ച നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക്‌സഭയില്‍ വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കെട്ടിപ്പിടിച്ച നടപടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുലിന്റെ കെട്ടിപിടുത്തം രാഷ്ട്രീയ നാടകമാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. ഇത്തരം രീതികളെയൊന്നും തനിക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്നെ കെട്ടിപ്പിടിക്കുന്നതിനു മുമ്പ് രാഹുല്‍ പത്തുതവണയെങ്കിലും ചിന്തിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാഹുലിന്റെ പെരുമാറ്റം ബാലിശമാണെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത വ്യക്തിയാണ് രാഹുലെന്നും പറഞ്ഞ യോഗി വിവേകമുള്ള ആരും ഇത്തരത്തില്‍ പെരുമാറില്ലെന്നും യോഗി വ്യക്തമാക്കി.
https://www.facebook.com/Malayalivartha