ഉഗാണ്ടയിലെ ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഉഗാണ്ടയിലെ ഇന്ത്യന്‍ ജനതയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിസംബോധന ചെയ്തു. ഇന്ത്യയില്‍ നിന്നെത്തിയ ജനങ്ങള്‍ക്ക് നല്‍കുന്ന സ്വീകാര്യതയ്ക്ക് ഉഗാണ്ടയിലെ ഭരണകൂടത്തോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി രണ്ടു ലക്ഷത്തോളം വരുന്ന, ഉഗാണ്ടയിലെ ഇന്ത്യന്‍ വംശജരുടെ ജീവിത സാഹചര്യങ്ങള്‍ ഏറെ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉഗാണ്ടയിലെത്തിയ മോഡി ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉഗാണ്ടന്‍ ജീവിതത്തോട് ഏറെ പൊരുത്തപ്പെട്ടുവെന്നും വ്യക്തമാക്കി.
ഇന്ന് ഉഗാണ്ടന്‍ പ്രസിഡന്റ് യോവേരി മുസിവേനിയുമായി കൂടിക്കാഴ്ച നടത്തുന്ന മോഡി ഇന്ത്യ ഉഗാണ്ട സംയുക്ത വ്യാപാര പരിപാടിയില്‍ പങ്കെടുക്കുകയും ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.
https://www.facebook.com/Malayalivartha