കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ അന്തര്‍ മന്ത്രാലയ സമിതി

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിറുത്തി ഗവണ്‍മെന്റ് ഒരു അന്തര്‍ മന്ത്രാലയ സമിതിക്ക് രൂപം നല്‍കി. കേന്ദ്ര കൃഷി വകുപ്പിന് കീഴിലുള്ള ദേശീയ മഴനിഴല്‍ പ്രദേശ അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി ശ്രീ. പര്‍ഷോത്തം റുപാല ലോകസഭയെ രേഖാമൂലം അറിയിച്ചു.
സമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിന്റെ 13 വാല്ല്യങ്ങള്‍ പൊതുജനാഭിപ്രായം തേടുന്നതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ (http://agricoop.nic.in/doubling-farmers) ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിന് നാല് ഘടകങ്ങളാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
1. വിത്ത്, വളം എന്നിവയുടെ ചെലവ് കുറയ്ക്കുക
2. ഉല്‍പ്പന്നത്തിന് ന്യായവില ഉറപ്പാക്കുക
3. പാഴാക്കല്‍ കുറയ്ക്കുക
4. ബദല്‍ വരുമാനമാര്‍ഗ്ഗം സൃഷ്ടിക്കുക
https://www.facebook.com/Malayalivartha