കേന്ദ്രം കൈവിടില്ല...കാലവര്‍ഷക്കെടുതി: കേരളത്തോടു കേന്ദ്രം വിവേചനം കാട്ടിയിട്ടില്ല; കേന്ദ്രസംഘത്തെ ഉടന്‍ അയക്കുമെന്ന് മന്ത്രി കിരണ്‍ റിജിജു

മന്ത്രി കൈവിടില്ല. കേരളത്തിലെ കാലവര്‍ഷക്കെടുതിയെ കുറിച്ചു പഠിക്കാന്‍ വിദഗ്ധസംഘം ഉടന്‍ എത്തുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന് അദേഹം ലോക്‌സഭയില്‍ അറിയിച്ചു. സമിതി നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി പരിശോധിച്ചശേഷം നഷ്ടപരിഹാരം നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിനു സഹായം അനുവദിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അടിയന്തര സഹായമായി 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മറിച്ചു വരുന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. കഴിഞ്ഞ ആഴ്ച കിരണ്‍ റിജിജുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം സംസ്ഥാനത്തെ മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പി കരുണാകരന്‍ എം.പിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കേരളത്തില്‍നിന്ന് എത്തിയ സര്‍കക്ഷി സംഘത്തെ പ്രധാനമന്ത്രി അവഗണിച്ചുവെന്ന പി കരുണാകരന്‍ എം.പിയുടെ പരാമര്‍ശം ബഹളത്തിനിടയാക്കി. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കേരളത്തിന്റെ ആശങ്ക മനസിലാക്കുന്നുവെന്നും ഈ വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.
https://www.facebook.com/Malayalivartha