രാഹുൽ ഗാന്ധി കെട്ടിപ്പിടിച്ചാൽ ഭാര്യ വിവാഹബന്ധം വേര്‍പെടുത്തും ; പരിഹാസവുമായി ബി.ജെ.പി എം.പി. നിഷികാന്ത് ദുബൈ

രാഹുൽ ഗാന്ധി കെട്ടിപ്പിടിച്ചാൽ ഭാര്യ വിവാഹബന്ധം വേര്‍പെടുത്തുമെന്ന് പേടിയാണെന്ന പരിഹാസവുമായി ബി.ജെ.പി എം.പി. നിഷികാന്ത് ദുബൈ. സ്വവര്‍ഗരതി കുറ്റകരമല്ലാതെ ആക്കിയിട്ടില്ലെന്ന് എം.പി അഭിപ്രായപ്പെട്ടു. രാഹുലിന്‍റെ കെട്ടിപ്പിടിത്തം കുട്ടിക്കളിയെന്ന് വിമര്‍ശിക്കുന്നതിനൊപ്പമാണ് ബി.ജെ.പിയുടെ പരിഹാസം.
377 ാം വകുപ്പ് ഇതുവരെ സുപ്രീം കോടതി റദ്ദാക്കിയിട്ടില്ല. കേസ് നടക്കുകയാണ്. അതു കൊണ്ട് രാഹുൽ ഗാന്ധി കേസ് കൊടുക്കില്ലെന്ന് എന്താണ് ഉറപ്പ്. രാഹുൽ വിവാഹിതനായാൽ അദ്ദേഹത്തെ ബി.ജെ.പി എംപിമാര്‍ ആലിംഗനം ചെയ്യാമെന്നും ദുബെ പറയുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നരേന്ദ്രമോദിയെ രാഹുൽ ഗാന്ധി കെട്ടിപ്പിടിച്ചത് ഏറെ ചർച്ച ആയിരുന്നു . ഇതിനെ പരിഹസിച്ച് നിരവധിപേർ രംഗത്ത് വന്നിരുന്നു..
https://www.facebook.com/Malayalivartha


























