പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ഓട്ടോഗ്രാഫ് കാരണം ജീവിതമേ മാറി മറിഞ്ഞു ; ബിരുദ വിദ്യാര്‍ഥിനിയായ റീത്ത മുദിയാണ് ഇപ്പോൾ താരം

ബംഗാളിലെ ബങ്കൂര ക്രിസ്ത്യന്‍ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ റീത്ത മുദിയാണ് ഇപ്പോൾ താരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓട്ടോഗ്രാഫ് ആണ് പെൺകുട്ടിയെ താരമാക്കി മാറ്റിയത്. മോദിയുടെ ഓട്ടോഗ്രാഫ് ലഭിച്ചു എന്ന ഒറ്റക്കാരണത്താല്‍ റീത്തയ്ക്ക് നിരവധി കല്യാണാലോചനകളും എത്തി തുടങ്ങി.
ജൂലായ് 16ന് മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ മിഡ്‌നാപൂരിലെത്തിയ റീത്തക്ക് ടെന്റ് തകര്‍ന്നു വീണതിനെ തുടര്‍ന്ന് അപകടം ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റീത്തയെ പ്രധാനമന്ത്രി സന്ദർശിക്കുകയായിരുന്നു. ആശുപത്രി സന്ദര്‍ശിച്ച മോദിയോട് റീത്ത ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫായിരുന്നു. ആദ്യം മടിച്ചെങ്കിലും റീത്തയുടെ അപേക്ഷയ്ക്കു വഴങ്ങിയ പ്രധാന മന്ത്രി ഓട്ടോഗ്രാഫ് നൽകി., 'ആരോഗ്യവതിയായിരിക്കുക റീത്ത മുദി' എന്ന് അദ്ദേഹം കുറിച്ചു.
ശേഷം ഈ ഓട്ടോഗ്രാഫ് കാണാനായെത്തുന്ന ആളുകളുടെ എണ്ണം കൂടി വരുകയായിരുന്നു. സന്ദര്‍ശകര്‍ മാത്രമല്ല, കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ട് കല്യാണാലോചനകളും റീത്തക്ക് വന്നു.
https://www.facebook.com/Malayalivartha

























