രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങിന് നേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങിന് നേരെ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം. വെസ്റ്റ് ലണ്ടനിലെ റുയിസ്‌ളിപ്പില്‍ നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ യു.കെ മഹാസമ്മേളനത്തിലാണ് പ്രതിഷേധം നടന്നത്.
'ഖലിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴക്കികൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ വേദിയിലെത്തിയത്. പ്രതിഷേധക്കാരെ രാഹുല്‍ എത്തുന്നതിന് മുമ്ബുതന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറ്റി. വേദിയില്‍ ഉണ്ടായിരുന്ന സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഉദ്യോഗ്സ്ഥര്‍ ഉടന്‍ ഇവരെ നീക്കം ചെയ്‌തു.
ഇതിന് പിന്നാലെ വേദിയിലെത്തിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയാണ് ചടങ്ങിനെത്തിയവര്‍ സ്വീകരിച്ചത്. ചങ്ങില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രാഹുല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
https://www.facebook.com/Malayalivartha

























