കേരളത്തിലെ ജനങ്ങള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന ആളുകളാണ് ; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

ഗോവധ നിരോധനത്തിനെതിരെ പ്രതിഷേധിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് മലയാളികള്‍ക്ക് അതിനുള്ള തിരിച്ചടി കിട്ടി എന്ന വിവാദ പരാമർശവുമായി ബിജെപി എംഎൽഎ ബസന്‍ഗൗഡ പാട്ടീല്‍. കേരളത്തിലെ ജനങ്ങള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന ആളുകളാണ് എന്നും ബസന്‍ഗൗഡ അഭിപ്രായപ്പെട്ടു.
കേരളത്തിന് സംഭവിച്ച പ്രളയത്തിന് കാരണം ഗോവധമാണെന്നും അതിനാല്‍, ഒരാളും മറ്റൊരുവന്റെ മത വികാരം വ്രണപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണ്ണാടകയില്‍ നിന്നുള്ള എംഎല്‍എയാണ് ഗൗഡ പാട്ടീല്‍. സംസ്ഥാനത്തെ ബുദ്ധിജീവികളെ വെടിവച്ച് കൊല്ലണമെന്ന വിവാദമായ പരാമര്‍ശങ്ങളുമായി കഴിഞ്ഞ മാസവും ഇദ്ദേഹം രംഗത്ത് വന്നിരുന്നു. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ മുസ്ലീംകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കരുതെന്നും അവര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടും അദ്ദേഹം രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha



























