ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ വിമാനം ഉത്തരാഖണ്ഡിലെ ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നു

ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ വിമാനം ഉത്തരാഖണ്ഡിലെ ഡറാഡൂണില്‍നിന്ന് ഡല്‍ഹിയിലേക്ക് പറന്നു. സ്‌പൈസ് ജെറ്റിന്റെ ക്യു400 ശ്രേണിയിലുള്ള വിമാനമാണ് പറന്നത്. അമേരിക്കയും ആസ്‌ട്രേലിയയും ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ ഇത്തരം വിമാനങ്ങള്‍ സര്‍വിസ് നടത്തിയിട്ടുണ്ട്. ന്നാല്‍, ജൈവ ഇന്ധനം ഉപയോഗിച്ച് വിമാന സര്‍വിസ് നടത്തുന്ന ആദ്യ വികസ്വര രാജ്യമാണ് ഇന്ത്യ.
ഡറാഡൂണ്‍ നഗരത്തില്‍ 10 മിനിറ്റ് വിമാനം പരീക്ഷണ യാത്ര നടത്തും. ഇത് സുഗമമാണെങ്കില്‍ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പറക്കും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനത്തിലുണ്ടാകും.
ജനുവരിയില്‍ ആസ്‌ട്രേലിയന്‍ വിമാന കമ്പനിയായ ക്വാണ്‍ടാസിന്റെ ജൈവ ഇന്ധനം ഉപയോഗിച്ചുള്ള ബോയിങ് വിമാനം ലോസ്ആഞ്ജലസില്‍ നിന്ന് മെല്‍ബണിലേക്ക് യാത്ര നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























