ഏഷ്യന്‍ ഗെയിംസ്: ചരിത്രനേട്ടവുമായി പി വി സിന്ധു ഫൈനലില്‍

18ാമത് ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി പി വി സിന്ധു ഫൈനലില്‍ കടന്നു. ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണിലാണ് ഒളിമ്ബിക് വെള്ളി മെഡല്‍ ജേതാവായ പി വി സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ആദ്യമായാണ് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ഒരു ഇന്ത്യന്‍ താരം യോഗ്യത നേടുന്നത്.
സെമിയില്‍ ഇന്ത്യയുടെ സൈന നെഹ് വാളിനെ തോല്‍പ്പിച്ചെത്തിയ ലോക ഒന്നാം നമ്ബര്‍ തായ് സു യിങ്ങാണ് ഫൈനലനില്‍ സിന്ധുവിന്റെ എതിരാളി. ജപ്പാന്റെ ലോക രണ്ടാം നമ്ബര്‍ താരം അകനെ യമഗുച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സ്‌കോര്‍ 21-17, 15-21, 21-10. ആദ്യ ഗെയിം ജപ്പാനീസ് താരത്തിന്റെ പിഴവ് മൂലം ജയിച്ച സിന്ധു രണ്ടാം ഗെയിമില്‍ തകര്‍ന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ ആധിപത്യം സ്ഥാപിച്ചായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.
https://www.facebook.com/Malayalivartha


























