പരാതി പരിഹാര സമിതി രൂപീകരിക്കാത്തതില്‍ വാട്സ്ആപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്

ഇന്ത്യയില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാത്തതില്‍ വാട്സ്ആപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റീസ് രോഹിംഗ്ടണ്‍ ഫാലി നരിമാന്, ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
വാട്സ്ആപ്പിനു പുറമേ ഐടി, ധനകാര്യ മന്ത്രാലയങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇന്ത്യയില്‍ പരാതി പരിഹാര സെല്‍ രൂപീകരിച്ചില്ല എന്നതിന് നാലാഴ്ചക്കുള്ളില്‍ വാട്സ്ആപ്പും, ഐടി, ധനകാര്യ മന്ത്രാലയവും വിശദമായ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കും ഗൂഗിലും ഇന്ത്യയില്‍ പരാതി പരിഹാര സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും വാട്സ്ആപ്പ് സെല്‍ രൂപീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പിനോട് ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പരാതി പരിഹരിക്കാന്‍ സെല്‍ രൂപീകരിക്കാനും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha


























