മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഒരുമാസത്തെ ശമ്പളം നല്‍കും. ഇതിനുപുറമേ, എം.പി. ഫണ്ടില്‍നിന്ന് ഒരുകോടി രൂപയും അദ്ദേഹം പ്രളയദുരിതാശ്വാസത്തിനായി നല്‍കുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തിലെ പ്രളയദുരന്തബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിംഗ് സഹായം വാഗ്ദാനം ചെയ്തത്.
https://www.facebook.com/Malayalivartha

























