ഡല്‍ഹിയില്‍ കനത്ത മഴ, റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു

ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. പല റോഡുകളും വെള്ളത്തില്‍ മുങ്ങി. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ താപനിലയും ഏറെ താഴ്ന്നിട്ടുണ്ട്.
ഇന്നലെ 33 ഡിഗ്രിയായിരുന്ന ഡല്‍ഹിയിലെ താപനിലയെങ്കില്‍ ഇന്ന് രാവിലെ ഏഴു മണിക്ക് 26 ഡിഗ്രിയിലെത്തി. സമീപപ്രദേശമായ ഗുഡ്ഗാവിലും മണിക്കൂറുകളായി കനത്ത മഴ തുടരുന്നുണ്ട്. ട്വിറ്ററിലൂടെ ട്രാഫിക് അലര്‍ട്ടുകള്‍ നല്‍കുന്നുണ്ട് ഡല്‍ഹി പോലീസ്. ഡല്‍ഹി വിമാനത്താവളം, സെന്‍ട്രല്‍ ഡല്‍ഹി, ആര്‍.കെ.പുരം എന്നിവിടങ്ങളിലാണ് രാവിലെയും മഴ തുടരുന്നത്.
https://www.facebook.com/Malayalivartha



























