ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നടുറോഡില്‍ വലിച്ചെറിഞ്ഞ് അമ്മ; ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു

ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നടുറോഡില്‍ വലിച്ചെറിഞ്ഞ് അമ്മയുടെ ക്രൂരത.ഹൈദരാബാദിലെ തിരക്കേറിയ റോഡില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. കുഞ്ഞിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നടുറോഡില്‍ വച്ച് വഴക്കിടാന്‍ കാരണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്.
യുവതി ഭര്‍ത്താവിനെ ഉച്ചത്തില്‍ വഴക്കുപറയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. കുട്ടിയെ ഭര്‍ത്താവിന്റെ കൈയില്‍ വച്ചുകൊടുക്കാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അയാള്‍ കുഞ്ഞിനെ വാങ്ങാതെ നില്‍ക്കുന്നതും കാണാന്‍ സാധിക്കും. അതിനിടയിലാണ് കുഞ്ഞിനെ അമ്മ താഴെയിടുന്നത്. ഇതോടെ കണ്ടു നിന്നവരടക്കം അലറിവിളിച്ചു. നിലത്തുവീണ കുഞ്ഞിനെ എടുക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞിനെ കൈയില്‍ എടുക്കുകയും ഭാര്യയെ പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് എത്തിയ പൊലീസ് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha

























