ഏഷ്യന്‍ ഗെയിംസ്; പുരുഷന്മാരുടെ 800 മീറ്ററിൽ മന്‍ജിത്ത് സിങിന് സ്വര്‍ണം; മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണം. പുരുഷന്മാരുടെ 800 മീറ്ററിലാണ് ഇന്ത്യന്‍ താരം മന്‍ജിത്ത് സിങ് സ്വര്‍ണം നേടിയത്. 1:46.15 മിനിട്ടില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ നേടിയത് ഒന്‍പത് സ്വര്‍ണമാണ്. പുരുഷന്മാരുടെ ഓട്ടത്തില്‍ മലയാളി താരം വെള്ളി സ്വന്തമാക്കിയിരുന്നു.
മലയാളി താരം ജിന്‍സണ്‍ ജോണ്‍സാണ് വെള്ളി നേടിയത്. 1:46.35 മിനിട്ടിലാണ് ജിന്‍സണ്‍ വെള്ളി നേടിയത്. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ സ്വന്തമാക്കിയ മൂന്നാമത്തെ സ്വര്‍ണമാണിത് . നീരജ് ചോപ്ര, ഹിമദാസ് തുടങ്ങിയവര്‍ കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണം നേടിയിരുന്നു. ഒന്‍പത് സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവും ഉള്‍പ്പടെ 47 മെഡലുകളുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.
https://www.facebook.com/Malayalivartha

























