ഏഷ്യന്‍ ഗെയിംസ്; 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി. 400 മീറ്റര്‍ മിക്‌സഡ് റിലേയിലാണ് ഇന്ത്യ വെള്ളി സ്വന്തമാക്കിയത്. മഹമ്മദ് അനസ്, ഹിമദാസ്, അരോക്യ രാജീവ് .എം.ആര്‍.പൂവമ്മ എന്നിവരാണ് വെള്ളി നേടിയത്. പുരുഷ വിഭാഗം 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത് സിങ്ങിന് സ്വര്‍ണം. 1.46.15 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മന്‍ജിത് സിങ് സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ താരവും മലയാളിയുമായ ജിന്‍സണ്‍ ജോണ്‍സനാണ് ഈയിനത്തിലെ വെള്ളി. 1.46.35 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്‍സണിന്റെ വെള്ളി മെഡല്‍ നേട്ടം.3:15.71 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ഇവരുടെ മെഡല്‍ നേട്ടം. ആഫ്രിക്കന്‍ കരുത്തില്‍ കളത്തിലിറങ്ങിയ ബഹ്‌റൈന്‍ 3:11.89 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് ഓടിയെത്തി.
3:19.52 സെക്കന്‍ഡോടെ കസാഖിസ്ഥാന്‍ വെങ്കലം നേടി. വനിതാ വിഭാഗം 200 മീറ്ററില്‍ ദ്യുതി ചന്ദ് ഫൈനലില്‍ കടന്നതും ഇന്ത്യയ്ക്കു നേട്ടമായി. 23 സെക്കന്‍ഡില്‍ മല്‍സരം പൂര്‍ത്തിയാക്കിയ ദ്യുതി, ഹീറ്റ്‌സിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ഫൈനലിലേക്കു മുന്നേറിയത്. അതേസമയം, രണ്ടാം ഹീറ്റ്‌സിലോടിയ ഹിമ ദാസ് ഫൗള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടത് നിരാശയായി.
ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത് സിങ്ങിന് സ്വര്‍ണം. 1.46.15 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് മന്‍ജിത് സിങ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ താരവും മലയാളിയുമായ ജിന്‍സണ്‍ ജോണ്‍സനാണ് ഈയിനത്തിലെ വെള്ളി. 1.46.35 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ജിന്‍സണിന്റെ വെള്ളി മെഡല്‍ നേട്ടം. ഇതോടെ ഒമ്ബത് സ്വര്‍ണവും 17 വെള്ളിയും 22 വെങ്കലവുമടക്കം 48 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.
https://www.facebook.com/Malayalivartha

























