Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും മണ്ടന്‍ പ്രസ്ഥാവനകളുമായി ബിജെപി നേതാക്കള്‍; താറാവുകള്‍ വെള്ളത്തില്‍ നീന്തുമ്പോള്‍ ഓക്‌സിജന്‍ തോത് സ്വമേധയാ ഉയരുമെന്നും; ഈ ഓക്‌സിജന്‍ പുനരുപയോഗിക്കപ്പെടുന്നുവെന്നും; ഈ വെള്ളത്തിലെ മീനുകള്‍ക്ക് കൂടുതല്‍ ഓക്്‌സിജന്‍ ലഭിക്കുന്നുവെന്നും തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്

28 AUGUST 2018 11:13 PM IST
മലയാളി വാര്‍ത്ത

മണ്ടത്തരവും ഒപ്പം ചിരിപടത്തുന്നതുമായ പ്രസ്താവനയുമായി ത്രിപുരയിപെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ താറാവുകളെ വിതരണം ചെയ്യുന്ന പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ച മുഖ്യമന്ത്രി താറാവുകളെ കൊണ്ടുള്ള നേട്ടങ്ങളിലൊന്ന് എടുത്തു പറഞ്ഞതാണ് തമാശയ്ക്ക് മണ്ടത്തരമായത്. താറാവുകള്‍ നീന്തുന്ന വെള്ളത്തില്‍ ഓക്‌സിജന്റ് അളവ് വര്‍ധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. രുദ്രസാഗര്‍ തടാകത്തില്‍ പരമ്പരാഗത വള്ളംകളി മത്സരം ഉല്‍ഘാടനം ചെയ്യുന്നതിനിടെയാണ് ബിപ്ലബ് ഇങ്ങനെ പറഞ്ഞത്. 

'താറാവുകള്‍ വെള്ളത്തില്‍ നീന്തുമ്പോള്‍ ഓക്‌സിജന്‍ തോത് സ്വമേധയാ ഉയരും. ഈ ഓക്‌സിജന്‍ പുനരുപയോഗിക്കപ്പെടുന്നു. ഈ വെള്ളത്തിലെ മീനുകള്‍ക്ക് കൂടുതല്‍ ഓക്്‌സിജന്‍ ലഭിക്കുന്നു. താറാവു കാഷ്ടങ്ങളില്‍ നിന്നും മീനുകള്‍ക്ക് തീറ്റലഭിക്കും. ഇത് മീന്‍വളര്‍ത്തലിനും ഗുണം ചെയ്യും. ഒരു രാസവസ്തുക്കളും ഉപയോഗിക്കാതെ മീനുകളും വളരും,' അദ്ദേഹം പറഞ്ഞു. 

തടാകത്തിനു സമീപം കഴിയുന്ന മത്സത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അരലക്ഷം താറാവുകളെ വിതരണം ചെയ്യുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലുടനീളം, പ്രത്യേകിച്ച് തടാകങ്ങള്‍ക്ക് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേര്‍ന്ന് കഴിയുന്ന കുടുംബങ്ങള്‍ക്കും വെള്ളത്താറാവുകളെ വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

അതിനിടെ, മുഖ്യമന്ത്രിയുടെ ഓക്‌സിജനെ കുറിച്ചുള്ള പരാമര്‍ശം വിടുവായിത്തമാണെന്നും ഒരു ശാസ്ത്രീയ അടിത്തറയും ഇതിനില്ലെന്നും വ്യക്തമാക്കി ത്രിപുരയിലെ യുക്തിവാദി സംഘം രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends