Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാം പകരം ഏതെങ്കിലും ഉയര്‍ന്ന സര്‍ക്കാര്‍ പദവി നല്‍കണം; ഒപ്പം മുഖ്യമന്ത്രി ആദിത്യനാഥിനെ പുകഴ്തിയടിക്കലും; ഐ.പി.എസ് ഓഫീസറുടെ കത്ത് പുറത്ത്

29 AUGUST 2018 02:23 AM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ സൂര്യ കുമാര്‍ ശുക്ലയുടെ കത്ത്. വിരമിച്ച ശേഷം ഏതെങ്കിലും ഉയര്‍ന്ന സര്‍ക്കാര്‍ പദവി നല്‍കണമെന്നും ജൂലൈ 23നയച്ച കത്തില്‍ യുപി ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ പദവി വഹിക്കുന്ന ശുക്ല ആവശ്യപ്പെടുന്നു. കത്ത് തിങ്കളാഴ്ചയാണ് ചോര്‍ന്ന് പുറത്തായത്. 'വിരമിച്ച ശേഷം ലഭിക്കാനിരിക്കുന്ന പെന്‍ഷന്‍ എനിക്കും കുടുംബത്തിനു മതിയായ തുകയാണ്. വിരമിച്ച ശേഷം ഞാന്‍ സജീവമായി താങ്കളുടെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു,' കത്തില്‍ ശുക്ല പറയുന്നു.

കത്തില്‍ മുഖ്യമന്ത്രി ആദിത്യനാഥിനെ ഈ 1982 ബാച്ച് ഐ.പി.എസ് ഓഫീസര്‍ വാനോളം പുകഴ്ത്തുന്നുമുണ്ട്. വിരമിച്ച ശേഷം ഉന്നത സര്‍ക്കാര്‍ പദവി സ്വന്തമാക്കാനാണ് ഇതെഴുതിയിരിക്കുന്നതെന്നും വ്യക്തമാണ്. താന്‍ മുഖ്യമന്ത്രിയുടെ ഒരു ആരാധകനാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന കത്തില്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രയത്‌നിക്കുന്ന മുഖ്യമന്ത്രിയുടെ സത്യസന്ധതയും സേവന സന്നദ്ധതയും പോലീസ് ഓഫീസര്‍ എടുത്തു പറയുന്നു. യോഗി ആദിത്യനാഥ് തന്റെ മാര്‍ഗദര്‍ശകനും മാതൃകാ പുരുഷനുമാണെന്ന് പറയുന്ന ഈ പോലീസ് ഉദ്യോഗസ്ഥന് തനിക്ക് ബിജെപിയുടെ പ്രത്യയശാസ്ത്രത്തിലും പ്രവര്‍ത്തനങ്ങളിലും പൂര്‍ണ വിശ്വാസവും പ്രതിബദ്ധതയും ഉണ്ടെന്നും കത്തില്‍ പറയുന്നു.

വിരമിച്ച ശേഷം ഉന്നത സര്‍ക്കാര്‍ പദവി നല്‍കുകയാണെങ്കില്‍ മുഖ്യമന്ത്രിയെ തനിക്ക് സജീവമായി സഹായിക്കാനാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞ് കിടക്കുന്ന നാലു പദവികളും കത്തില്‍ ശുക്ല പരാമര്‍ശിക്കുന്നുണ്ട്. ആസൂത്രണ കമ്മീഷന്‍ വൈസ് പ്രസിഡന്റ്, ഖാദി ഗ്രാം ഉദ്യോഗ് ബോര്‍ഡ് അധ്യക്ഷന്‍, സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തലവന്‍ എന്നീ പദവികളില്‍ ഏതെങ്കിലുമൊന്നില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കത്തെഴുതിയിരിക്കുന്നത്. ഈ പദവികളെല്ലാം ഒരു മന്ത്രിയുടെതിനു തുല്യമാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തന്റെ പ്രവര്‍ത്തി പരിചയമാണ് അധികയോഗ്യതായി ശുക്ല ചൂണ്ടിക്കാട്ടുന്നത്.

കത്ത് നിഷേധിക്കാനോ തള്ളിക്കളയാനോ ശുക്ല തയാറായിട്ടുമില്ല. പലസാഹചര്യങ്ങളിലും ഇത്തരം കത്തുകള്‍ എഴുതാറുണ്ടെന്നും വകുപ്പു തല കത്തുകളായതിനാല്‍ ഒരു തീരുമാനം ആകുന്നതു വരെ ഇവയുടെ ഉള്ളടക്കം മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് ശരിയല്ലെന്നും ശുക്ല ഹിന്ദി വാര്‍ത്താ ചാനലായ ഭാരത് സമാചാറിനോട് പറഞ്ഞു. വിരമിച്ച ശേഷം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഏതു സേവനം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയിലോ മറ്റു പാര്‍ട്ടികളിലോ ചേരുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ശുക്ല പറഞ്ഞു.

നേരത്തെ രാമ ക്ഷേത്രം എത്രയും വേഗം പണിയുമെന്ന് പ്രതിജ്ഞയെടുത്ത് വിവാദത്തിലായ ഓഫീസറാണ് ശുക്ല. ജനുവരി 28ന് ലഖ്‌നൗ യൂണിവേഴ്‌സിറ്റിയില്‍ അഖില്‍ ഭാരതീയ സമഗ്ര വിചാര്‍ മഞ്ച് എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ശുക്ത രാമ ക്ഷേത്ര നിര്‍മ്മാണത്തിന് പ്രതിജ്ഞയെടുത്തത്. ഇതിന്റെ വിഡിയോ വൈറലായതാണ് വിവാദമുണ്ടാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 minutes ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (18 minutes ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (35 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (48 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (1 hour ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (8 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (9 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

Malayali Vartha Recommends