ബിസിനസുകാരനായ മകൻ അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്തു; അമ്മ മരിച്ചതോടെ തനിച്ചായ അച്ഛനുമായി സ്വത്ത് തർക്കം രൂക്ഷമായതോടെയാണ് കണ്ണ് കൈകൊണ്ട് ചൂഴ്‌ന്നെടുത്തത്..

അമ്മ മരിച്ചതോടെ വീട്ടിൽ തനിച്ചായ അച്ഛനുമായി സ്വത്ത് തർക്കത്തിലേർപ്പെട്ട് മകന്റെ കടുംകൈ. സ്വത്തിനെചൊല്ലിയുള്ള തര്‍ക്കത്തിനിടെ അച്ഛന്റെ കണ്ണ് കൈകൊണ്ട് മകൻ ചൂഴ്‌ന്നെടുക്കുകയായിരുന്നു. 65 കാരനായ പരമേശ്വറിന്റെ കണ്ണാണ് മൂത്ത മകന്‍ ചേതന്‍ കൈകൊണ്ട് കുത്തിയെടുത്തത്. നേരത്തേ തന്നെ മക്കള്‍ മൂന്നു പേര്‍ക്കുമായി സ്വത്തുക്കള്‍ പരമേശ്വര്‍ ഭാഗം വെച്ചു നല്‍കിയിരുന്നു. ജെപി നഗറിലുള്ള വസ്തു മാത്രം തന്റെയും ഭാര്യയുടെയും പേരില്‍ നിലനിര്‍ത്തി.
കഴിഞ്ഞ മാസം ഭാര്യ മരിച്ചതോടെ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച പരമേശ്വര്‍ തനിച്ചായി. ഇതോടെ ജെപി നഗറിലെ സ്വത്ത് തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ബിസിനസ്സുകാരനായ ചേതന്‍ അച്ഛനെ സമീപിച്ചു. എന്നാല്‍ ഇപ്പോള്‍ നല്‍കാനാവില്ലെന്ന് പറഞ്ഞു. ഇതോടെ ഇടയ്ക്കിടെ ഇവര്‍ തമ്മില്‍ വഴക്കായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചേതന്‍ വീണ്ടും ഇതേ ആവശ്യം പറഞ്ഞ് തര്‍ക്കത്തിലായി. ഇതിനിടെ അച്ഛനെ മര്‍ദിക്കുകയും കണ്ണില്‍ കുത്തുകയുമായിരുന്നു.
പരമേശ്വറിന്റെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ അദ്ദേഹത്തെ ജയനഗർ പ്രഭ ലയി ക്ലിനിക് റിസേർച്ച് സെന്ററിലേയ്ക്ക് മാറ്റി. കാഴ്ച തിരിച്ചുകിട്ടുമെന്ന് ഉറപ്പ് താരം കഴിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച ചേതനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha

























